Banner Ads

ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തി സ്വർണമാല മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

തലശ്ശേരി : മാഹിയിലെ ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തിയ ശേഷം സ്വർണമാല മോഷ്ടിച്ച് കടന്നുകളഞ്ഞ യുവതി അറസ്റ്റിൽ. അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപത്തെ മനാസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ധർമടം നടുവിലത്തറ എൻ ആയിഷ (41) ആണ് മാഹി പൊലീസിന്റെ പിടിയിലായത്. ‍

കഴിഞ്ഞ സെപ്റ്റംബർ 12-ന് മാഹി സെന്റ് തെരേസ ബസിലിക്കയ്ക്ക് സമീപത്തെ ശ്രീ ലക്ഷ്മി ജ്വല്ലറിയിലാണ് സംഭവം നടന്നത്. മോതിരം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി ജീവനക്കാരുടെ ശ്രദ്ധ മാറിയ തക്കം നോക്കി മൂന്ന് ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിക്കുകയായിരുന്നു.

ജ്വല്ലറി ഉടമയുടെ പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ ക്വാർട്ടേഴ്സിൽ നിന്ന് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വർണം യുവതി കുഞ്ഞിപ്പള്ളിയിലെ ഒരു ജ്വല്ലറിയിൽ വിറ്റതായി പോലീസ് കണ്ടെത്തി. മാഹി ഇൻസ്പെക്ടർ പി.എ. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.