Banner Ads

മാഹിയിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മദ്യവുമായി ; യുവാവ് പിടിയിൽ.

കോഴിക്കോട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാഹിയിൽനിന്ന് കേരളത്തിലേക്ക് മദ്യം കടത്തിയ യുവാവ് കൊയിലാണ്ടിയിൽ വെച്ച് പിടിയിലായി. മാഹി സ്വദേശിയായ ശ്യാം ആണ് അറസ്റ്റിലായത്.

ഇയാൾ മദ്യം കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. ഓണത്തോടനുബന്ധിച്ച് മാഹിയിൽ നിന്ന് കേരളത്തിലേക്ക് മദ്യക്കടത്ത് വ്യാപകമാണെന്നും പരിശോധനകൾ കർശനമാക്കുമെന്നും എക്സൈസ് അറിയിച്ചു.

അതേസമയം, തിരുവനന്തപുരം ഒറ്റശേഖരമംഗലത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാളെ എക്സൈസ് പിടികൂടി. രാജേഷ് എന്നയാളാണ് അറസ്റ്റിലായത്. മദ്യവും കടത്താനായി ഉപയോഗിച്ച ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു.