Banner Ads

ധർമ്മടത്ത് മാറ്റത്തിന്റെ കാറ്റ്; പിണറായിയുടെ കോട്ട തകർക്കാൻ രാജീവ് ചന്ദ്രശേഖർ

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധീകരിക്കുന്ന ധർമ്മടം മണ്ഡലം വികസനം എത്തിനോക്കാത്ത ഇടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിപിഎം കോട്ട എന്ന് അവകാശപ്പെടുന്ന ധർമ്മടത്തെ ജനങ്ങൾ കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുകയാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

വൈക്കത്ത് ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് സിപിഎം കോട്ട? കോട്ട എന്ന് അവകാശപ്പെടാൻ പിണറായി വിജയൻ ആരാണ് മഹാരാജാവാണോ എന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. ജനാധിപത്യത്തിൽ ജനങ്ങളാണ് തീരുമാനമെടുക്കുന്നത്. ധർമ്മടത്തെ ബിജെപി പരിപാടിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തത് മാറ്റത്തിന്റെ സൂചനയാണ്.

കേരളത്തിൽ എൻഡിഎയുടെ വിജയം ഉറപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിയോഗിച്ചത്. ആ ദൗത്യം പൂർത്തിയാക്കാതെ താൻ മടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ വഞ്ചിക്കുന്ന എൽഡിഎഫ് – യുഡിഎഫ് മുന്നണികളെ ജനങ്ങൾ പുറന്തള്ളുന്ന കാലം അതിദൂരമല്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.