പത്തനംതിട്ട: സന്നിധാനത്തെ പൊലീസ് മെസ്സിൽ നിന്നു ഭക്ഷണം കഴിച്ച് ബാരക്കിലേക്ക് മടങ്ങും വഴി പിന്നിൽ നിന്ന് പാഞ്ഞെത്തിയ പന്നി പോലീസ് ഉദ്യോഗസ്ഥാനെ കുത്തി വീഴ്ത്തുകയായിരുന്നു.കണ്ണൂർ റൂറൽ ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്സിലെ സീനിയർ സി.പി.ഒ കണ്ണൂർ പയ്യന്നൂർ കണ്ടംകാളി തലോടി വീട്ടിൽ കെ. സത്യനാണ്(52) പരിക്കേറ്റത്.വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.ആക്രമണത്തിൽ മറിഞ്ഞ് വീണതിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ സത്യനെ സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് നാല് സ്റ്റിച്ചുകൾ ഇടേണ്ടിവന്ന സത്യനെ വിദഗ്ഗ പരിശോധനയ്ക്കായി പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി