തിരുവനന്തപുരം:കരമന ജംഗ്ഷന് സമീപമാണ് തീപിടുത്തം ഉണ്ടായത്. കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ടയുടൻ ഡ്രൈവർ പുറത്തിറങ്ങി രക്ഷപ്പെട്ടു.ഷോർട്ട് സർക്യൂട്ട് കൊണ്ടാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തി അണച്ചു അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.