തിരുവനന്തപുരം:മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ സിപിഎം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അനുശോചന സമ്മേളനം ഇന്ന് നടക്കും. തിരുവനന്തപുരം കനകക്കുന്നിൽ വൈകീട്ട് നാലിനാണ് പരിപാടി.
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമുദായിക, സാംസ്‌കാരിക നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെപിസിസി അദ്ധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്,
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.സീറോ മലങ്കര സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ലത്തീൻസഭ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ,
പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മെത്രാപൊലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, കോഴിക്കോട് അതിരൂപത മത്രൊപ്പൊലീത്ത ഡോ. വർഗീസ് ചക്കാലക്കൽ,
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ബിഷപ്പ് കമ്മീഷണറി പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജെ ജയരാജ്, ബിഷപ്പ് മാത്യുസ് മോർ സിൽവാനസ് (ബിലീവേഴ്സ് ചർച്ച്), തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും.