Banner Ads

വോട്ട് ക്രമക്കേട് വിവാദം: ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സുരേഷ് ഗോപി

തൃശ്ശൂര്‍:മൗനം തുടർന്ന് സുരേഷ് ഗോപി വോട്ട് ക്രമക്കേട് ആരോപണങ്ങളിൽ പ്രതികരിച്ചില്ല വോട്ടർപ്പട്ടികയിലെ ക്രമക്കേട് ആരോപണങ്ങൾക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി. തിരുവനന്തപുരത്തുനിന്ന് വന്ദേഭാരത് എക്സ്പ്രസ്സിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്ദേഹത്തെ ബിജെപി പ്രവർത്തകർ സ്വീകരിച്ചു.

എന്നാൽ, വോട്ട് ക്രമക്കേട് ആരോപണങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും സുരേഷ് ഗോപി പ്രതികരിച്ചില്ല. മാധ്യമപ്രവർത്തകരോട് “സഹായിച്ചതിന് നന്ദി” എന്ന് മാത്രം പറഞ്ഞ് അദ്ദേഹം വേഗത്തിൽ മടങ്ങി.

പിന്നീട് അദ്ദേഹം അശ്വിനി ആശുപത്രിയിലെത്തി, കഴിഞ്ഞ ദിവസം സിപിഐഎം പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകരെ സന്ദർശിച്ചു. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വോട്ടർപ്പട്ടിക ക്രമക്കേടിൽ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നുവരുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിലും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു. ഇന്ന് നടക്കുന്ന ബിജെപി മാർച്ചിൽ സുരേഷ് ഗോപി പങ്കെടുക്കില്ലെങ്കിലും, കോതമംഗലത്ത് ജീവനൊടുക്കിയ 23-കാരിയുടെ കുടുംബത്തെ സന്ദർശിക്കുമെന്നാണ് വിവരം.

 

 

.