വ്ലോഗര്‍മാര്‍ ദേഷ്യം തീര്‍ക്കുന്നു ; പോക്സോ കേസ് കെട്ടിച്ചമച്ചതെന്ന് മുകേഷ് എം നായര്‍
തിരുവനന്തപുരം: മോഡലിങ്ങിന്‍റെ മറവില്‍ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി ആരോപണവിധേയനായ വ്ളോഗര്‍ മുകേഷ് എം നായര്‍ രംഗത്തെത്തി. ഇത് കെട്ടിച്ചമച്ച കേസാണെന്നും ഒരുകൂട്ടം വ്ളോഗര്‍ ചേര്‍ന്ന് തന്നോട് ദേഷ്യം തീര്‍ക്കുകയാണെന്നുമാണ് മുകേഷ് എം നായര്‍ പറയുന്നത്. പരാതിക്കാരിയുടെ ഓഡിയോ സന്ദേശങ്ങളും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. കെട്ടിച്ചമച്ച കേസാണെന്നതിന് തെളിവുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. ഉടൻ പുറത്തു വരും സത്യം പുറത്തു വരും എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.
പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിച്ചതിനു യൂട്യൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസെടുത്തിരുന്നു. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നൽകിയതിനാണ് കേസ്.