കൊല്ലം:പരവൂർ പൂതക്കുളത്ത് കാർ തടഞ്ഞു നിർത്തി ആക്രമണം വർക്കല പാളയംകുന്ന് സ്വദേശി കണ്ണൻ, സുഹൃത്ത് ആദർശ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇരുവരെയും മർദ്ദിച്ച് കാർ അഗ്നിക്കിരയാക്കിയാണ് സംഘം സ്ഥലം വിട്ടത്. കാറിന്റെ പെട്രോൾ ടാങ്ക് കുത്തിത്തുറന്ന് തീയിടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീനിയന്ത്രണ വിധേയമാക്കിയത്. കാർ പൂർണ്ണമായും കത്തി നശിച്ചു. ഉച്ചയോടെയാണ് സംഭവം.
പൂതക്കുളം സ്വദേശി ശംഭുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. ആക്രമിക്കപ്പെട്ടവരും ഇവരും തമ്മിൽ മുൻവൈരാഗ്യമുണ്ട്. എന്നാൽ വൈരാഗ്യത്തിനുള്ള കാരണം വ്യക്തമല്ല. കണ്ണന് പരിക്കുണ്ട്. ആദർശ് സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോയി. പൂതക്കുളം സ്വദേശി ശംഭുവുന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് കണ്ണൻ പൊലീസിൽ പരാതി നൽകിയത്. കണ്ണന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.