Banner Ads

എന്നാണ് നമ്മളൊരുമിച്ച്‌ സെെക്കിള്‍ ചവിട്ടുന്നത്; യുഎസില്‍ സ്റ്റാലിന്റെ സൈക്കിള്‍ സവാരി പിന്നാലെ കമന്റുമായി രാഹുല്‍ ഗാന്ധി

ന്യൂ‌ഡല്‍ഹി:വൈറലായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ,യുഎസ് സന്ദർശനത്തിനിടെ ചിക്കാഗോ മിഷിഗണ്‍ തടാക തീരത്ത് സൈക്കിള്‍ ഓടിക്കുന്ന വീഡിയോയാണ് സമുഹ്യമാധ്യമങ്ങളിൽ നിറഞ്ഞുനിക്കുന്നത് ചിക്കാഗോ നഗരത്തിലൂടെ സൈക്കിള്‍ സവാരി ചെയ്യുന്ന വീഡിയോ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ തന്നെയാണ് സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചത്. ‘സായാഹ്ന ശാന്ത അന്തരീക്ഷം പുതിയ സ്വപ്നങ്ങള്‍ക്ക് കളമൊരുക്കുന്നു’ എന്ന മനോഹരമായ അടിക്കുറിപ്പോടെയാണ് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

71 വയസ്സ് കാരനായ സ്റ്റാലിന് അനാരോഗ്യമാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിതെന്ന് ചിലർ വീഡിയയ്ക്ക് താഴെ കമന്റ് നൽകിയിട്ടുണ്ട് . സ്റ്റാലിൻ വൈകാതെ രാഷ്ട്രീയത്തില്‍ നിന്ന് മാറാൻ സാധ്യതയുണ്ടെന്നും പാർട്ടി നേതൃസ്ഥാനവും ഭരണച്ചുമതലയും മകൻ ഉദയനിധിക്ക് വിട്ടുനല്‍കുമെന്നുമായിരുന്നു വിമർശകർ പറഞ്ഞിരുന്നത്.
വീഡിയോ ചർച്ചയാകുന്നതിനിടെ സ്റ്റാലിന്റെ പോസ്റ്റിന് രസകരമായ കമന്റുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

‘സഹോദരാ… എന്നാണ് നമ്മളൊരുമിച്ച്‌ ചെന്നെെയില്‍ സെെക്കിള്‍ ചവിട്ടുന്നത്’, എന്നായിരുന്നു അത്
തുടർന്ന് മറുപടിയായി . പിന്നാലെ രാഹുലിനെ ക്ഷണിച്ച്‌ സ്റ്റാലിനും. ഒഴിവ് കിട്ടുന്ന സമയം ചെന്നെെയില്‍ വരാനും ഒരുമിച്ച്‌ സെെക്കിള്‍ ചവിട്ടിയ ശേഷം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാമെന്നും അദ്ദേഹം രാഹുലിനെ കമന്റിലൂടെ മറുപടി അയച്ചു .
രണ്ട് രാഷ്ട്രീയ പാർട്ടികളില്‍ ഉള്ളവരാണെങ്കിലും അടുത്ത സൗഹൃദം പുലർത്തുന്നവരാണ് രാഹുലും സ്റ്റാലിനും എന്ന് മനസിലാക്കിത്തരുന്ന വിധത്തിലാണ് രസകരമായ ഈ സൗഹൃദ സംഭാഷണം .

Leave a Reply

Your email address will not be published. Required fields are marked *