ദില്ലി:ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. നിലവില്‍ ഇദ്ദേഹം മഹാരാഷ്ട്ര ഗവർണറാണ്. തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവാണ് സിപി രാധാകൃഷ്ണന്. നേരത്തെ ജാർഖണ്ഡ് ഗവർണർ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തമിഴ്നാട് ബിജെപിയുടെ മുൻ അധ്യക്ഷനായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായിരുന്നു. ഉപരാഷ്ട്രപതിയെ ഐക്യകണ്ഠമായി തെരഞ്ഞെടുക്കണമെന്നാണ് ആഗ്രഹം എന്നും പിന്തുണ തേടി പ്രതിപക്ഷത്തെ കാണുമെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.