Banner Ads

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് പരസ്യം ചെയ്ത; വാഹനം മറിഞ്ഞ് 5 പേർക്ക് പരിക്ക്

കോഴിക്കോട് : ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ പരസ്യപ്രചാരണം നടത്തുകയായിരുന്ന ജീപ്പ് അപകടത്തിൽപ്പെട്ട് അഞ്ച്‌പേര്‍ക്ക് പരിക്ക്. കോഴിക്കോട് കായക്കൊടി ഉണ്ണിയത്തംകണ്ടി മീത്തലിലാണ് അപകടം നടന്നത്. പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് തലകീഴായി മറിയുകയായിരുന്നു.

പരിക്കേറ്റ അഞ്ച് പേരും ജീപ്പിലുണ്ടായിരുന്നവരാണ്. ഇവരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. വീഴ്ചയുടെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിനും വീടിനും കേടുപാടുകള്‍ സംഭവിച്ചു.