Banner Ads

കൊച്ചിയിൽ വാനും കാറും കൂട്ടിയിടിച്ച്; ഒരാൾ മരിച്ചു

കൊച്ചി: എറണാകുളം ലോ കോളേജിന് മുൻപിലാണ് അപകടം നടന്നത്. സംഭവത്തിൽ കാർ ഡ്രൈവറായ തമ്മനം സ്വദേശി ഷമീറിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കാറിന്റെ അമിത വേഗതയാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.വാൻ ഡ്രൈവറായ വടുതല സ്വദേശി ജോണിയാണ് മരിച്ചത്. അതേസമയം, തമിഴ്‌നാട് ദിണ്ടിഗൽ-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ നിലയിൽ തീ പിടിക്കുകയായിരുന്നു. പിന്നാലെ മുകളിലത്തെ നിലയിലേക്ക് തീ പടരുകയും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *