Banner Ads

വയനാട്ടിലെ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ അടിയന്തരനടപടി

കൊച്ചി:കൊച്ചിയില്‍ നടത്തിയ യോഗത്തില്‍ റെയില്‍വേ, പ്രതിരോധം,പരിസ്ഥിതി, ധനകാര്യം, ഉപരിതലഗതാഗതം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി .പരമ്ബരാഗതമേഖലയ്ക്ക് ഊന്നല്‍ നല്‍കി കൂടുതല്‍ ‘മുദ്ര’ വായ്പകള്‍ ലഭ്യമാക്കണമെന്നും യോഗം നിര്‍ദേശിച്ചു.വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

(പി.എ.സി.).പി.എ.സി. ചെയര്‍മാന്‍ കെ.സി. വേണുഗോപാല്‍, എം.പി.മാരായ ജഗദാംബിക പാല്‍, ഡോ. അമര്‍ സിങ്, ബാലഷോരി വല്ലഭനേനി, ഡോ. സി.എം. രമേഷ്, ശക്തിസിന്‍ഹ് ഗോഹില്‍, സൗഗത റോയ്, തിരുച്ചിശിവ, ജയ്പ്രകാശ്, അപരാജിത സാരംഗി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തവർ തീരദേശപരിപാലന നിയമത്തില്‍ സമാനസ്വഭാവമുള്ള പഞ്ചായത്തുകളെ തരംതിരിച്ചപ്പോഴുള്ള വേര്‍തിരിവ് അടിയന്തരമായി പരിഹരിക്കണം. 2011-ലെ ജനസംഖ്യ സെന്‍സസ് അനുപാതത്തിനുപകരം നിലവിലെ ജനസംഖ്യയും പഞ്ചായത്തുകളുടെ മാറിയ നഗരസ്വഭാവവും കണക്കാക്കി ഒഴിവാക്കപ്പെട്ട പഞ്ചായത്തുകളെക്കൂടി സി.ആര്‍.ഇസഡ് ഭേദഗതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനം നടപടിസ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. ഇതനുസരിച്ചുള്ള നടപടി സ്വീകരിക്കാമെന്ന് സംസ്ഥാനം ഉറപ്പുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *