പഴയങ്ങാടി: അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് വിവിധ സ്ഥാപനങ്ങള്‍ക്കായി 40,000 രൂപ എൻഫോർസ്മെന്‍റ് അധികൃതർ പിഴ ചുമത്തി. മാലിന്യങ്ങള്‍ തൊട്ടിലേക്കും കണ്ടല്‍ കാടിലേക്കും തള്ളിയതിനും മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിനും കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കണ്ടല്‍കാടിന് സമീപം തള്ളിയതിനും യെസ് മാർട്ട് സൂപ്പർ മാർക്കറ്റിനു 25,000 രൂപയും മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടിയും അല്ലാതെയും പരിസര പ്രദേശത്ത് നിക്ഷേപിച്ചതിന് ഫാമിലി ഹൈപ്പർ മാർക്കറ്റിന് 5000 രൂപയും മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന് ഫാദി കോംപ്ലക്സില്‍ പ്രവർത്തിച്ചുവരുന്ന ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിനും എക്സ്പ്രസ് പ്രസിനും 5000 രൂപ വീതവും പിഴ ചുമത്തി.തോട്ടിലിട്ടും കൂട്ടിയിട്ടും കത്തിച്ചു അശാസ്ത്രീയമായ രീതിയില്‍ സംസ്കരിച്ചതായി ജില്ല എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ഏഴോം ഗ്രാമപഞ്ചായത്ത് പരിധിയിലെ പഴയങ്ങാടി ടൗണില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.പരിശോധനയില്‍ ജില്ല എൻഫോർസ്മെന്റ് സ്ക്വാഡ് ടീം ലീഡർ പി.പി. അഷ്‌റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബില്‍ ഏഴോം ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇൻസ്‌പെക്ടർ പി.പി. പ്രിയ, ക്ലാർക്ക് ഫ്രാൻസിസ് സേവ്യർ എന്നിവർ പങ്കെടുത്തു.