Banner Ads

സർവകലാശാല തർക്കം: മുഖ്യമന്ത്രിയും ഗവർണറും ഇന്ന് നിർണായക കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം:സംസ്ഥാന സർക്കാരും ഗവർണർ രാജേന്ദ്ര ആർലേക്കറും തമ്മിൽ സർവകലാശാലാ വിഷയങ്ങളിലടക്കം രൂക്ഷമായ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും ഇന്ന് കൂടിക്കാഴ്ച നടത്തും.

വൈകിട്ട് 3:30-ന് രാജ്ഭവനിലാണ് ഈ നിർണായക കൂടിക്കാഴ്ച.സർക്കാരിന് തലവേദന സൃഷ്ടിക്കുന്ന സർവകലാശാലാ വിഷയങ്ങളിൽ സമവായം കണ്ടെത്താനാണ് ഈ കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നത്.

കേരള സർവകലാശാലാ വൈസ് ചാൻസലർ നിയമനം, താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം, സർവകലാശാലാ രജിസ്ട്രാറുടെ സസ്പെൻഷൻ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഇന്നത്തെ ചർച്ച മഞ്ഞുരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.