കോട്ടയം-ചേര്‍ത്തല റോഡില്‍ കാര്‍ പുഴയില്‍ വീണു മുങ്ങി രണ്ടുപേര്‍ക്കു ദാരുണാന്ത്യം.കോട്ടയം ഭാഗത്തു നിന്നു വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടതു ഭാഗത്തെ സര്‍വീസ് റോഡ് വഴി പുഴയിലേക്കു പതിക്കുകയായിരുന്നു.കൈപ്പുഴയാറ്റില്‍ കൈപ്പുഴമുട്ടിലെ പെട്രോള്‍ പമ്ബിനു സമീപം ഇന്നലെ രാത്രി 8.45നാണു സംഭവം.
എറണാകുളം രജിസ്‌ട്രേഷനിലുള്ള നിസാന്‍ മൈക്ര കാറാണ് അപകടത്തില്‍പ്പെട്ടത്. വാടകയ്‌ക്കെടുത്ത കാറാണിത്.വഴി പരിചയമില്ലാത്തത് അപകടകാരണമായതായി പോലീസ് സംശയിക്കുന്നു. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചു വന്നപ്പോഴുണ്ടായ ആശയക്കുഴപ്പമാണോ അപകടകാരണമെന്നും സംശയിക്കുന്നു.മഹാരാഷ്‌ട്ര താനെ ബദല്‍പൂര്‍ ശിവജി ചൗക്ക് സ്വദേശിനി സൈലി രാജേന്ദ്ര സര്‍ജി (27)യാണ് മരിച്ചവരില്‍ ഒരാള്‍.
മുങ്ങിയ കാറിലുണ്ടായിരുന്നവരുടെ ബഹളം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തുമ്ബോഴേക്കും കാര്‍ പൂര്‍ണമായി മുങ്ങിത്താഴ്‌ന്നിരുന്നു.കുമരകം പോലീസും കോട്ടയം, വൈക്കം എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിരക്ഷാസേനയും സ്‌ഥലത്തെത്തി തെരച്ചില്‍ നടത്തിയപ്പോഴാണ് കാറും പരുക്കേറ്റവരെയും കണ്ടെത്തിയത്.
കൈപ്പുഴയാറ്റില്‍ ആഴമേറെയുള്ള ഭാഗമായതിനാല്‍ തെരച്ചില്‍ ദുഷ്‌കരമായി. ചെളിയും തെരച്ചിലിനു തടസമായതായി പ്രദേശവാസികള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഒരു സ്‌ത്രീയും പുരുഷനും ഇവരുടെ ഓഫീസിലെത്തിയത്. കാര്‍ വാടകയ്‌ക്കെടുത്തവര്‍ ഏത് റൂട്ടിലേക്കു പോകുന്നു എന്നതടക്കമുള്ള വിവരങ്ങള്‍ റെന്റ് എ കാര്‍ കമ്ബനി അധികൃതരെ അറിയിച്ചിരുന്നില്ലെന്നാണ് സൂചന.