Banner Ads

കൊട്ടാരക്കരയിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച്; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം : കൊട്ടാരക്കര നീലേശ്വരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി സഞ്ജയ്, കല്ലുവാതുക്കൽ സ്വദേശികളായ വിജിൽ, അജിത് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊട്ടാരക്കര അമ്പലത്തുംകാല റോഡിൽ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപമായിരുന്നു അപകടം.

അമിത വേഗതയിലെത്തിയ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരു ബൈക്കിൽ മൂന്ന് പേരും മറ്റൊരു ബൈക്കിൽ ഒരാളുമായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.