വയനാട്: മുത്തങ്ങയിൽ നിന്ന് കഞ്ചാവുമായി രണ്ടു പേർ പിടിയിൽ, കോഴിക്കോട് അടിവാരം നൂറാംതോട് കെ ബാബു (44), കർണാടക വീരാജ് പേട്ട മോഗ്രഗത്ത് ബംഗ്ലാ ബീഡി കെ ഇ ജലീൽ (43) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 18.909 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
സുൽത്താൻ ബത്തേരി പൊലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ ആണ് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ട് പേർ പിടിയിൽ ആയത്. കർണാടക ആർ ടി സിയിൽ സംസ്ഥാനത്തേക്ക് വരികയായിരുന്നു ഇവരും. ഇന്നലെ വൈകിട്ടോടെയാണ് ഇരുവരെയും കഞ്ചാവുമായി പൊലീസ് പിടിച്ചത്.
ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത് എന്നാണ് പിടിയിലായവർ പൊലീസിനോട് വിവരം . രണ്ട് ബാഗുകളിലാണ് കുഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് നൽകിയ വിവരം അനുസരിച്ചായിരുന്നു പരിശോധന