
പാലക്കാട് : ചിനക്കത്തൂർ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്.
പ്രശാന്തിന്റെ മുതുകിൽ മൂന്ന് കുത്തേറ്റു. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്‌പെഷ്യൽ പൂരം കൊണ്ടുപോകുന്നതിനിടയിലാണ് സംഘർഷമുണ്ടായത്. കൂടെയുണ്ടായിരുന്ന അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.