
കണ്ണൂർ : കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി ജീവനൊടുക്കി. കാസർകോട് ബന്തടുക്ക തുടിയിൽ സ്വദേശി വിനോദ് (46) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ക്ഷയരോഗം ഉൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് രണ്ട് ദിവസം മുൻപാണ് വിനോദിനെ മെഡിക്കൽ കോളജിലെ 803-ാം വാർഡിൽ പ്രവേശിപ്പിച്ചത്.
പുലർച്ചെ 4:30ഓടെ ശുചിമുറിയിൽ പോയ വിനോദ് തിരിച്ചുവരാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന ഭാര്യ ബഹളം വെച്ചു. വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് വിനോദിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ അത്യാഹിത വിഭാഗത്തിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.