Banner Ads

വാണിയമ്പലത്ത് ദാരുണ അപകടം; ടിപ്പർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറം വാണിയമ്പലത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മരുതുങ്ങൽ സ്വദേശി നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച) രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. പാൽ വാങ്ങാനായി വീട്ടിൽ നിന്ന് പോയതായിരുന്നു നന്ദൻ. അപകടസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. വണ്ടൂരിലെ ഒരു കച്ചവട സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു നന്ദൻ. മൃതദേഹം തുടർ നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.