Banner Ads

വ്യായാമത്തിനിടെ ദാരുണാന്ത്യം: ജിമ്മിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: മുളന്തുരുത്തി പെരുമ്പിള്ളി സ്വദേശി ചാലപ്പുറത്ത് രാജ് (42) ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ 5:30-ഓടെ മുളന്തുരുത്തിയിലെ പാലസ് സ്ക്വയറിലുള്ള ജിമ്മിലാണ് ദാരുണ സംഭവം നടന്നത്. രാജ്യത്ത് സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന സമാന സംഭവങ്ങളുടെ പട്ടികയിലേക്കാണ് ഈ പുതിയ അപകടവും എത്തുന്നത്.രാജ് സാധാരണ രാവിലെ 6 മണിയോടെയാണ് ജിമ്മിലെത്താറുള്ളത്.

എന്നാൽ ഇന്ന് ഏകദേശം 5 മണിയോടെ ജിമ്മിലെത്തിയ അദ്ദേഹം സ്വയം ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. ഈ സമയം ജിമ്മിൽ മറ്റാരുമുണ്ടായിരുന്നില്ല.രാവിലെ 5:26-ഓടെ രാജ് കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ ജിമ്മിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വ്യായാമം ചെയ്യുന്നതിനിടെ രാജ് നെഞ്ചിൽ കൈകൾ അമർത്തിക്കൊണ്ട് ഏതാനും സെക്കൻഡുകൾ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും വീഡിയോയിൽ കാണാം.

ഏകദേശം ഒരു മിനിറ്റോളം ഇരുന്ന ശേഷം രാജ്കുഴഞ്ഞുവീഴുകയായിരുന്നു.പിന്നീട് ജിമ്മിലെത്തിയവരാണ് രാജിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഏകദേശം 20 മിനിറ്റോളം രാജ് തറയിൽ കിടന്ന ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. 5:45-ഓടെ രാജിന് സിപിആർ നൽകി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.വ്യായാമത്തിനിടെയുള്ള ഇത്തരം മരണങ്ങൾ സമീപകാലത്ത് വർദ്ധിച്ചുവരികയാണ്. ഇതിന്റെ കാരണങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ പഠനങ്ങൾ നടത്തിവരുന്നുണ്ട്.