തൃശൂർ: ട്രെയിൻ സർവീസുകള്‍ക്ക് മാറ്റം.
വിവിധ റൂട്ടുകളിലായി ഏഴോളം സർവീസുകൾ മാറ്റി. അറ്റകുറ്റപ്പണികള്‍ പൂർത്തിയാകുന്നത് വരെ സർവീസുകളില്‍ മാറ്റമുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു. തിരുച്ചിറപ്പള്ളിയില്‍ നിന്നും കരൂർ വരെയുള്ള ട്രെയിൻ സർവീസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുച്ചിറപ്പള്ളിയില്‍ നിന്നും പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍ എക്സ്പ്രസ് ട്രെയിൻ ഉച്ചയ്ക്ക് ശേഷം 2.45-നായിരിക്കും പുറപ്പെടുക.ഒക്ടോബർ മൂന്ന്, അഞ്ച്, ഏഴ് തീയതികളില്‍ എറണാകുളത്ത് നിന്നും പുറപ്പെടേണ്ട എറണാകുളം ജംഗ്ഷൻ ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിൻ പോത്തനൂർ ജംഗ്ഷൻ, കോയമ്ബത്തൂർ ജംഗ്ഷൻ വഴി തിരിച്ചുവിടും.സേലം ഡിവിഷന് കീഴിലുള്ള മേഖലകളില്‍ ഒക്ടോബർ മൂന്ന്, അഞ്ച്, ഏഴ് തീയതികളില്‍ എറണാകുളം ജംഗ്ഷൻ ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിന് 50 മിനിറ്റും ആലപ്പുഴ ധൻബാദ് എക്സ്പ്രസ് ട്രെയിനിന് 45 മിനിറ്റും നിയന്ത്രണം ഉണ്ടായിരിക്കും.കോയമ്ബത്തൂർ ജംഗ്ഷനില്‍ അധിക സ്റ്റോപ്പുകളും അനുവദിച്ചതായി റെയില്‍വേ വ്യക്തമാക്കി.