
കൊച്ചി : വിസ്മയ മോഹൻലാലിനെ (മായ മോഹൻലാൽ) നായികയാക്കി ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം തുടക്കം ആരംഭിച്ചു. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന പൂജാ ചടങ്ങോടെയാണ് സിനിമയ്ക്ക് തുടക്കമായത്. മോഹൻലാൽ കുടുംബസമേതമാണ് ചടങ്ങിൽ പങ്കെടുത്തത്. കൂടാതെ സിനിമാ മേഖലയിലെ നിരവധി പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചിത്രത്തിൻ്റെ നിർമ്മാണം ആശിർവാദ് സിനിമാസ് ആണ്. ഈ ചിത്രത്തിലൂടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോയ് ആൻ്റണിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാനിൽ ആശിഷ് ഒരു ചെറിയ വേഷത്തിൽ എത്തിയിരുന്നു.