ആലപ്പുഴ:ആറ് മണിയാേടെ ആയില്യ പൂജകള്‍ക്ക് തുടക്കമായി. വലിയമ്മ സാവിത്രി അന്തർജനം മണ്ണാറശാല അമ്മയായി അവരോധിക്കപ്പെട്ട ശേഷമുള്ള ആദ്യ ആയില്യം ഉത്സവം കൂടിയാണിത്.ഇന്ന് പുലർച്ചെ നാല് മണിയ്ക്കാണ് ക്ഷേത്രനട തുറന്നത്.ഭക്തജന തിരക്ക് കണക്കിലെടുത്ത് വലിയ സുരക്ഷാ സംവിധാനങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാലയിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസും നടത്തുന്നുണ്ട്.കന്നി മാസത്തെ ആയില്യത്തിന്റെ അതേ പ്രാധാന്യത്തോടെയാണ് തുലാമാസത്തിലും ആയില്യം ചടങ്ങ് നടത്തുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് അംഗം നാഗാദാസ് പറഞ്ഞു.
പൂയം ദിവസം വരെ അമ്മയാണ് പ്രധാനപ്പെട്ട പൂജകള്‍ നിർവ്വഹിക്കുന്നതെന്നും ആയില്യ ദിവസം കാരണവരുടെ നേതൃത്വത്തിലാണ് പൂജകള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നാഗരാജാവിന്റെ അനുഗ്രഹം തേടി ആയിരക്കണക്കിന് ഭക്തരാണ് മണ്ണാറശാലയിലേക്ക് ഒഴുകിയെത്തിയത്. രാവിലെ എട്ട് മണിയ്ക്ക് അമ്മ സാവിത്രി അന്തർജനം മണ്ണാറശാല ഇല്ലത്തെ പുരാതന നിലവറയുടെ തെക്കേത്തളത്തില്‍ ഇരുന്ന് ഭക്തർക്ക് ദർശനം നല്കി