
കൊച്ചി : വോട്ടവകാശം എന്നത് ഉത്തരവാദിത്തത്തോടെ വിനിയോഗിക്കേണ്ട കടമയാണെന്നും ആരായാലും കേരളത്തിൽ നല്ലൊരു ഭരണമാണ് ഉണ്ടാവേണ്ടതെന്നും നടൻ കുഞ്ചാക്കോ ബോബൻ. തുടർഭരണമാണോ ഭരണമാറ്റമാണോ ഉണ്ടാകുന്നത് എന്നതിനേക്കാൾ പ്രാധാന്യം ജനങ്ങൾക്ക് ഗുണകരമായ ഭരണം ലഭിക്കുന്നതിലാണെന്ന് താരം വ്യക്തമാക്കി.
ജയിച്ചുവരുന്നവർക്ക് നാടിനെ മികച്ച രീതിയിൽ സേവിക്കാനും ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാനും കഴിയണമെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച സുഹൃത്ത് രമേഷ് പിഷാരടിക്ക് വ്യക്തിപരമായി എല്ലാ വിജയാശംസകളും നേരുന്നതായി കുഞ്ചാക്കോ ബോബൻ പറഞ്ഞു.