Banner Ads

പി വി അന്‍വര്‍ യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: അൻവർ യുഡിഎഫിനൊപ്പം നിന്നാല്‍ ഒരുപാട് സ്കോപ്പുണ്ട്. പാലക്കാട്ടെ വിമർശനങ്ങളെല്ലാം ഷാഫി പറമ്ബിലിന്റെ തലയില്‍ വെക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.അൻവർ പുതിയ പാർട്ടി രൂപീകരിച്ചത് സംസ്ഥാന സർക്കാരിനെ എതിർക്കാൻ വേണ്ടിയാണ്. അൻവർ ഉപാധികള്‍ വെച്ച്‌ മുന്നോട്ടുപോകരുത്. യുഡിഎഫിനൊപ്പം ചേർന്ന് സർക്കാരിനെതിരെയുള്ള പ്രതികാരം തീർക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു.കോണ്‍ഗ്രസുമായി അൻവർ വിലപേശിയാല്‍ എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ വിള്ളല്‍ വീഴും.യുഡിഎഫുമായി തർക്കിക്കാൻ അവസരം ഉണ്ടാക്കിയാല്‍ അൻവർ ഉയർത്തിയ നിലപാടുകള്‍ക്ക് വിപരീതമാകും. അൻവർ യുഡിഎഫിന് അനുകൂലമായ നിലപാട് എടുക്കണമെന്നും അൻവർ മാനസികമായ ഒരു തീരുമാനമാണ് ആദ്യം എടുക്കേണ്ടതെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *