
കണ്ണൂർ : സിപിഎം വിട്ടുപോകുന്നവർക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കണ്ണൂർ പ്രസ് ക്ലബ്ബിൽ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ഷൻ ബോണ്ട് വഴി കോടിക്കണക്കിന് രൂപയുടെ അഴിമതിപ്പണം സ്വീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. പാർട്ടിയെ വഞ്ചിക്കുന്നവർ ഇത്തരം അഴിമതിക്കാരുടെ കൂടെയാണ് പോയി ചേരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം രക്തസാക്ഷികളുടെ പാർട്ടിയാണെന്നും പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവരാണ് 99 ശതമാനം പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു. വളരെ ചെറിയൊരു വിഭാഗം മാത്രമാണ് വഴിതെറ്റി പോകുന്നത്. ഏതാനും പേർ വിട്ടുപോകുന്നത് പാർട്ടിയെ ബാധിക്കില്ല. പാർട്ടി ഇനിയും ശക്തിപ്പെടുകയേയുള്ളൂവെന്നും ബേബി കൂട്ടിച്ചേർത്തു.