ഹരിപ്പാട് : അമ്പലാശ്ശേരി കടവിന് കിഴക്കുവശം ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ശരത് ചന്ദ്രൻ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലും, ഹരിപ്പാട്, മാന്നാർ പൊലീസ് സ്റ്റേഷൻ പരിധികളിൽ രണ്ട് കൊലപാതക ശ്രമങ്ങളിലും, എറണാകുളത്ത് വെച്ച് രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത്.കുമാരപുരം പീടികയിൽ ടോം പി തോമസ് (29)നെയാണ് ഹരിപ്പാട് എസ് എച്ച് ഒ മുഹമ്മദ് ഷാഫിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ കരുതൽ തടങ്കലിലാക്കിട്ടുള്ളത്. ഉൾപ്പെടെ ലഹരി മരുന്ന് വില്പനയും വിതരണവും, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാള്. പൊതുസമൂഹത്തിന് സ്ഥിരം ശല്യക്കാരൻ ആയ പ്രതിയെ ഹരിപ്പാട് എസ് എച്ച് ഒ മുഹമ്മദ് ഷാഫി, ശ്രീകുമാർ, ഷൈജ, സി പി ഒ മാരായ നിഷാദ്, സജാദ്, ഷിഹാബ് എന്നിവരുടെ സംഘമാണ് പിടികൂടിയത്