Banner Ads

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

കൊല്ലം: വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ.കണ്ണൂർ തളിപ്പറമ്പ എരുവേശി തുരുത്തേൽ വീട്ടിൽ അഖിൽ അശോകൻ (27) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്യത്.അഖിൽ അശോകൻ ആട് വിൽപ്പനയുമായി ബന്ധപ്പെട്ട് തന്റെ മൊബൈൽ നമ്‌ബർ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തിരുന്നു.

ഇതു ശ്രദ്ധയിൽപ്പെട്ട യുവതി നമ്‌ബരിൽ ബന്ധപ്പെട്ടു. തുടർന്ന് ഇവർ പലതവണ ഫോണിൽ ബന്ധപ്പെട്ട് പരിചയത്തിലായി. രണ്ടു കുട്ടികളുള്ള യുവതിയുടെ ഭർത്താവ് മരിച്ചതാണ്. വിവാഹം ചെയ്യാമെന്നു വിശ്വസിപ്പിച്ച് അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് നൽകുന്ന മൊഴി. ഇതിനിടയിൽ യുവതി ഗർഭിണിയായി, ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. ഇതോടെ അഖിൽ അശോകൻ കടന്നുകളയുകയായിരുന്നു.