കണ്ണൂർ:മണ്ണെണ്ണയെ ആശ്രയിക്കുന്നവർക്ക് സന്തോഷവാർത്ത, മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി പരിഹരിച്ചു. ജൂലൈ, സെപ്റ്റംബർ മാസങ്ങളിലെ മണ്ണെണ്ണ വിഹിതം ഇപ്പോൾ റേഷൻ കടകൾ വഴി ലഭ്യമാകുo.
കഴിഞ്ഞദിവസം ജില്ലാ സപ്ലൈ ഓഫിസ് അധികൃതർ വിളിച്ചുചേർത്ത ജില്ലയിലെ റേഷൻ വ്യാപാരി സംഘടനകളുടെയും മൊത്തവിതരണക്കാരുടെയും ചർച്ചയിൽ മണ്ണെണ്ണ വിതരണത്തിലുണ്ടായിരുന്ന പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി.
സാധിക്കുന്ന വ്യാപാരികൾ സ്വന്തം നിലയിൽ മണ്ണെണ്ണയെടുക്കുമെന്നും അല്ലാത്തവർക്ക് മണ്ണെണ്ണ വാതിൽപടി വിതരണം വഴി എത്തിച്ചു നൽകാനും തീരുമാനമായി.താലൂക്കുതല ഡിപ്പോകളിൽ നിന്ന് മണ്ണെണ്ണ കടകളിലെത്തിക്ക ണമെന്ന് റേഷൻ വ്യാപാരികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ടാങ്കർ ലോറികൾ വേണ്ടത്രയില്ലെന്നു പറഞ്ഞ് മൊത്തവിതരണക്കാർ എതിർത്തു. ചില വ്യാപാരികൾ സ്വന്തംനിലയിൽ ഡിപ്പോകളിലെത്തി മണ്ണെണ്ണ എടുത്തു. തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലെയടക്കം വ്യാപാരികൾ വാതിൽപടി വിതരണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നതോടെ ഇവിടെ വിതരണം പ്രതിസന്ധിയിലായിരുന്നു.