Banner Ads

സഹോദരങ്ങൾ തമ്മിലുള്ള വഴക്ക് തടയാനെത്തിയ അമ്മാവനെ; മരുമകൻ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചു.

വടകര : സഹോദരങ്ങൾ തമ്മിലുള്ള വഴക്ക് തടയാനെത്തിയ അമ്മാവനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. വടകര പുതുപ്പണം സ്വദേശി പുതിയോട്ടിൽ സത്യാനാഥനാണ് (55) പരിക്കേറ്റത്. സംഭവത്തിൽ മരുമകൻ പുതിയോട്ടിൽ പ്രവീണിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പ്രവീണും സഹോദരനും തമ്മിൽ വീട്ടിൽ വെച്ച് വാക്കുതര്‍ക്കമുണ്ടായി.

തര്‍ക്കം രൂക്ഷമായപ്പോള്‍ പരിഹരിക്കാനായാണ് സത്യാനാഥന്‍ എത്തിയത്. ഇതിനിടെ പ്രവീൺ അടുക്കളയിൽ നിന്ന് അമ്മിക്കല്ല് എടുത്തുകൊണ്ടുവന്ന് സത്യാനാഥന്റെ തലയിൽ അടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ സത്യനാഥനെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് ശേഷം സ്ഥലത്തെത്തിയ പോലീസ് പ്രവീണിനെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.