ബംഗളൂരു: ചാമരാജ് നഗർ ഹാനുർ താലൂക്കിലെ മലെ മഹാദേശ്വര ഹിൽസിൽ (എം.എം ഹിൽസ്) വനപാതയിലാണ് അപകടം നടന്നത്.റോഡിന് കുറുകെയെത്തിയ പുലിയെ കണ്ട് ഡ്രൈവർക്ക് നിയന്ത്രണം വിട്ടതോടെ വാൻ റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.സ്മാക് പാക്കറ്റുകളുമായി എം.എം ഹിൽസ് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോയ വാനാണ് വനപാതയിൽ പൊന്നാച്ചി ഭാഗത്ത് മറിഞ്ഞത്. ഡ്രൈവർ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. മണ്ണുമാന്തി യന്ത്രമെത്തിച്ച് വാൻ പിന്നീട് പുറത്തെടുത്തു