Banner Ads

ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിതുറന്ന് മോഷണം ; സമീപത്തെ സ്റ്റോറിലേയും പണം നഷ്ടപ്പെട്ടിട്ടുണ്ട്

വൈക്കം: ഇടയാഴം കല്ലറ റോഡിൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിതുറന്ന് മോഷണം.ഇന്ന് പുലർച്ചെ നടന്ന മോഷണത്തിൽ സമീപത്തെ സ്റ്റോറിലേയും പണം നഷ്ടപ്പെട്ടിട്ടുണ്ട്.വല്യാറവളവിനുസമീപത്തെ സ്റ്റോറിലും കുടുംബ ക്ഷേത്രത്തിലും പൂട്ട് തകർത്താണ് മോഷണം നടന്നത്.

ചമ്പിളിത്തറ ദാസൻ്റെ കടയിൽ പൂട്ടു പൊളിച്ചും, കുടുംബ ക്ഷേത്രത്തിൻ്റെ കാണിക്കവഞ്ചി കുത്തി തുറന്നുമാണ് പണം അപഹരിച്ചത്. കടയിൽ നിന്നു 3000ത്തിലധികം രൂപയും അപഹരിക്കപ്പെട്ടു. കുടുംബ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ 5000 ത്തോളം രൂപ കവർന്നെന്നാണ് കരുതുന്നത്. രണ്ടുപേരുടെ സംഘം ബൈക്കിൽ എത്തി മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് മോഷ്ടാക്കൾ കടയുടെ താഴ് ബന്ധിച്ചിരുന്ന ഓടാമ്പൽ കമ്പി ഉപയോഗിച്ചു തള്ളിനീക്കിയാണ് കടയ്ക്കുള്ളിൽ കയറി മോഷണം നടത്തിയത്.ദാസൻ്റെ കടയിൽ നിന്നു കഴിഞ്ഞ വർഷം 5000 രൂപയോളം മോഷണം പോയിരുന്നു. അതിനു ശേഷമാണ് കടയിൽ ക്യാമറ സ്ഥാപിച്ചത്പ്രദേശത്തെക്കുറിച്ച് നന്നായി അറിയാവുന്നവരാണ് മോഷ്ടാക്കളെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.