Banner Ads

പുഴ അപകടക്കെണിയായി: നീന്തൽ പഠിക്കാനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു, കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലം.

വരാപ്പുഴ: ചേരാനല്ലൂർ മാതിരപ്പിള്ളി സ്വദേശികളായ ജോൺസൺ-ഷിബി ദമ്പതികളുടെ മകൻ 13-കാരനായ ഗോഡ് വിൻ പുഴയിൽ മുങ്ങി മരിച്ചു. കൂട്ടുകാർക്കൊപ്പം നീന്തൽ പരിശീലനത്തിന് ഇറങ്ങിയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപമാണ് സംഭവം. കോതാട് ജീസസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയായിരുന്നു ഗോഡ് വിൻ.ഗോഡ് വിൻ ക്ലാസ് കഴിഞ്ഞ ശേഷം മൂന്ന് കൂട്ടുകാരുമായി പുഴയോട് ചേർന്ന തോട്ടിൽ നീന്തൽ പരിശീലനത്തിന് ഇറങ്ങുകയായിരുന്നു. എന്നാൽ, ഇവർ പുഴയുടെ ആഴമുള്ള ഭാഗത്തേക്ക് തെന്നി നീങ്ങി. ആഴം കൂടിയ ഭാഗത്ത് എത്തിയതോടെ ഗോഡ് വിൻ മുങ്ങിത്താണു.

ഗോഡ് വിനെ രക്ഷിക്കാൻ ശ്രമിച്ച കൂ ബഹളം കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് മുങ്ങിത്താഴ്ന്ന കൂട്ടുകാരനെ രക്ഷപ്പെടുത്തിയത്ട്ടുകാരിൽ ഒരാൾക്കും നീന്തൽ വശമില്ലാതിരുന്നതിനാൽ അയാളും മുങ്ങിത്താഴാൻ തുടങ്ങി.എന്നാൽ, അപ്പോഴേക്കും ഗോഡ് വിൻ ആഴത്തിലേക്ക് താഴ്ന്നുപോയിരുന്നു. ഫയർഫോഴ്സ് സ്കൂബ ടീം എത്തി രണ്ടുമണിക്കൂറോളം തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.