Banner Ads

സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടും;60 വയസ് പൂര്‍ത്തിയായവര്‍ക്ക് പ്രത്യേക കൗണ്ടര്‍

പത്തനംതിട്ട :മന്ത്രി വി എൻ വാസവന്‍റെ അധ്യക്ഷതയില്‍ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടർ തുറക്കാനും തീരുമാനിച്ചു.ശബരിമല തീർഥാടനം സുഗമമാക്കാൻ പമ്ബയിലെ സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. നിലവിലുള്ള ഏഴ് കൗണ്ടറുകള്‍ പത്താക്കും.മകരവിളക്ക് മഹോത്സവം സുഗമമാക്കാൻ കൂടുതല്‍ കെഎസ്‌ആർടിസി ബസുകള്‍ പമ്ബയിലേക്ക് സർവീസ് നടത്തും. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതല്‍ പൊലീസിനെ നിയോഗിക്കാനും അവലോകന യോഗത്തില്‍ തീരുമാനിച്ചു.ഡിസംബർ 30ന് വൈകുന്നേരം മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്. ജനുവരി 14 നാണ് മകരവിളക്ക് മഹോത്സവം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *