ഓൺലൈൻ തട്ടിപ്പ് നടത്തുന്ന കംബോഡിയയിലെ കമ്ബനിയിലേക്കാണ് ആളുകളെ പ്രതി കടത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.കോഴിക്കോട് തോടന്നൂർ തെക്കേമലയിൽ അനുരാഗ് (25) ആണ് അറസ്റ്റിൽ ആയത്. നെടുമ്ബാശ്ശേരി എയർപോർട്ട് വഴി നാട്ടിലേക്ക് മടങ്ങവെയാണ് പൊലീസ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഒരു ലക്ഷത്തോളം രൂപ ശമ്ബളമുള്ള ജോലി വാഗ്ദാനം ചെയ്യാണ് ഇരകളെ സംഘം വലയിലാക്കിയത്.
നിരവധി പേരാണ് ഇപ്പോഴും കംബോഡിയയിൽ കുടുങ്ങി കിടക്കുന്നത്. അബിൻ ബാബു ഉൾപ്പെടെ തട്ടിപ്പിനിരയായ ചിലർ സംഘത്തിന്റെ കയ്യിൽ നിന്നും രക്ഷപെട്ട് നാട്ടിലെത്തുകയും ചെയ്തിരുന്നു. പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.കൂടാതെ ഇരയായവരിൽ നിന്നും 2000 മഡാളർ (ഏകദേശം 1,70.000 രൂപ) വെച്ച് സംഘം കൈക്കലാക്കിയതായാണ് വിവരം.
മനുഷ്യക്കടത്ത്, തടവിൽ പാർപ്പിക്കൽ, പണത്തിന് വേണ്ടി തട്ടികൊണ്ടുപോക്ക് എന്നിങ്ങനെ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പേരാമ്ബ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യു.പേരാമ്ബ്ര കൂത്താളി സ്വദേശി അബിൻ ബാബു (25), പേരാമ്ബ്ര സ്വദേശി കുന്നുമ്മൽ രാജീവൻ (46) എന്നിവരടക്കം നിരവധി പേരാണ് തട്ടിപ്പിനിരയായിട്ടുണ്ട്