Banner Ads

108 ആംബുലൻസ് ജീവനക്കാരുടെ സമര പ്രഖ്യാപനo ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഒക്ടോബർ 30 മുതല്‍ നവംബർ അഞ്ചുവരെ സർവിസ് പൂർണമായും നിർത്തിവെച്ച്‌ 108 ആംബുലൻസ് ജീവനക്കാർ സമരം നടത്തിയതായി ഹരജിയില്‍ പറയുന്നു. കൃത്യസമയത്ത് ആംബുലൻസ് ലഭിക്കാതെ രണ്ടുപേർ മരിച്ചു. ഹരജി പരിഗണിച്ച ആദ്യ ദിവസം സമരം സംബന്ധിച്ച വിശദീകരണം തേടാൻ സമയം തേടിയ സർക്കാർ ഒരു ദിവസം മാത്രമാണ് സമരം നടന്നതെന്നായിരുന്നു രണ്ടാം തവണ കോടതിയെ അറിയിച്ചത്.

മറ്റൊരു ദിവസം കൂടി സമരം പ്രഖ്യാപിച്ചിട്ടുള്ളതായും അറിയിച്ചു.108 ആംബുലൻസ് ജീവനക്കാരുടെ ഇടക്കിടെയുള്ള സമര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജി ഹൈകോടതി ബുധനാഴ്ച പരിഗണിക്കും.നേരത്തേ ഹരജി പരിഗണനക്കെത്തിയപ്പോള്‍ സർക്കാർ ഇടപെട്ട് വിഷയം ഉടൻ പരിഹരിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.എന്നാല്‍, ഈ പ്രശ്നം കരാർ നല്‍കിയിരിക്കുന്ന സ്ഥാപനവും കരാർ എടുത്തിരിക്കുന്ന ഏജൻസിയും തൊഴിലാളികളും തമ്മിലെ ഒരു തർക്കമായി മാത്രമായി വിടാൻ കഴിയില്ലെന്നും അടിയന്തര ആംബുലൻസ് സേവനങ്ങള്‍ ഇല്ലാതാകുന്നത്.

പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സർക്കാർ ഇടപെടലുണ്ടാവണമെന്ന നിർദേശം നല്‍കിയത്.ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ച്‌ വിഷയം ചർച്ച ചെയ്യണം. ആരോഗ്യ സെക്രട്ടറി, കരാർ കമ്ബനി അധികൃതർ, സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തൊഴിലാളി യൂനിയൻ പ്രതിനിധികള്‍ എന്നിവരുമായി ചർച്ച നടത്തി ഉടൻ പ്രശ്ന പരിഹാരമുണ്ടാക്കണമെന്നും നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *