Banner Ads

വോട്ട് ചെയ്ത് വീട്ടിലേക്ക് നടക്കവെ; ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം : കൊല്ലം പത്തനാപുരത്ത് വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. തലവൂർ കുരാ ആരോമൽ നിവാസിൽ മോഹനൻ ആചാരി (61) ആണ് മരിച്ചത്. കുരാ ഗവ എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു.

റോഡിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.