Banner Ads

സംസ്ഥാനത്ത്​ നിലവിലെ വൈദ്യുതി നിരക്ക്‌ ഒരു മാസം കൂടി നീട്ടി

തിരുവനന്തപുരം: വേനൽക്കാലത്തെ വലിയതോതിലെ വൈദ്യുതി ഉപയോഗം, ഉയർന്ന വിലയ്ക്ക്‌ സംസ്ഥാനത്തിന്‌​ പുറത്തുനിന്ന്​ വൈദ്യുതി വാങ്ങിയതിന്റെ അധികബാധ്യത എന്നിങ്ങനെയുള്ള ചെലവുകൾ നികത്താനുള്ള നിരക്ക്​ പരിഷ്‌കരണമാണ്‌ കെഎസ്​ഇബി ആവശ്യപ്പെടുന്നത്​.

കെഎസ്‌ഇബിയുടെ നിർദ്ദേശങ്ങളും പൊതുതെളിവെടുപ്പിലും ഉയർന്ന സെപ്‌തംബർ 18 വരെ ലഭിച്ച രേഖാമൂലമുള്ള വിവിധ അഭിപ്രായങ്ങളും മുൻനിർത്തി താരിഫ് നിർണ്ണയത്തിന്റെ മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ കുറച്ച് ആഴ്ചകൾ കൂടി എടുക്കുമെന്ന്‌ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി.

നവംബർ 30 വരെയോ പുതിയ നിരക്ക്​ പ്രഖ്യാപിച്ചുള്ള ഉത്തരവ്​ വരുന്നതുവരെ​യോ ആയിരിക്കും നിലവിലെ നിരക്ക്​ ബാധകമാവുക.നിരക്ക്​ വർധന സംബന്ധിച്ച അപേക്ഷയിൽ തെളിവെടുപ്പ്​ നടപടിക്രമങ്ങൾ റെഗുലേറ്ററി കമ്മീഷൻ പൂർത്തിയാക്കി. ​ഇലക്​ട്രിസിറ്റി ആക്ടിലെ സെക്​ഷൻ 64 പ്രകാരം നിരക്ക്​ പരിഷ്കരിക്കാനുള്ള അപേക്ഷ ലഭിച്ച്​ 120 ദിവസത്തിനകം ​തെളിവെടുപ്പ്‌ പൂർത്തിയാക്കി അന്തിമ തീരുമാനം എടുക്കണം. ഓഗസ്റ്റ്​ രണ്ടിനാണ്​ കെഎസ്​ഇബി അപേക്ഷ നൽകിയത്​.

Tag

Leave a Reply

Your email address will not be published. Required fields are marked *