Banner Ads

രഥം വൈദ്യുത ലൈനിൽ തട്ടി; ശോഭാ യാത്രയ്ക്കിടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ഹൈദരാബാദിൽ ജന്മാഷ്ടമിയോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. രഥം വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഉപ്പൽ പോലീസ് സ്റ്റേഷൻ പരിധിയിലെ രാമന്തപുരത്ത് ഇന്നലെ രാത്രിയാണ് സംഭവം.

മരിച്ച അഞ്ച് പേരും രാമന്തപൂർ സ്വദേശികളാണ്. കൃഷ്ണ (21), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45) എന്നിവരാണ് മരണപ്പെട്ടത്. നാല് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഉപ്പൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.