ഹൈദരാബാദ്: ഹൈദരാബാദിൽ നിന്നും ഭൂതൻ പോച്ചംപള്ളിയിലേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. യദാദ്രി ഭുവനാഗിരി ജില്ലയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശികളായ വംശി, ദിഗ്നേഷ്, ഹർഷ, ബാലു, വിനയ് എന്നിവരാണ് മരിച്ചത്. അമിതവേഗതയിലായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തടാകത്തിലേക്ക് മറിയുകയുമായിരുന്നു.സംഭവം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരുന്നു. പരിക്കേറ്റയാളെ ഉടനെ ആശുപത്രിയിലെത്തിച്ചു