Banner Ads

കാറിന്റെ മുകളിൽ ഇരുന്ന് യുവാവിന്റെ സാഹസിക യാത്ര

കോതമംഗലത്തിനും അടിമാലിക്കും ഇടയിലുള്ള ഊന്നുകലിനു സമീപമായിരുന്നു സംഭവം.മൂന്നാറില്‍ നിന്ന് മടങ്ങുകയായിരുന്ന സംഘത്തിലുണ്ടായിരുന്ന യുവാവ് കാറിന് മുകളില്‍ കയറിയിരുന്ന് നടത്തിയ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

തൊട്ടുപിന്നിലെ കാറില്‍ വരികയായിരുന്ന ആലുവ സ്വദേശി സുജിത്തും സുഹൃത്തും രണ്ട് പേരുടെയും കുടുംബാംഗങ്ങളുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മുകളിലിരിക്കുന്ന യുവാവിനെയും വഹിച്ചുകൊണ്ട് കാര്‍ നല്ല വേഗത്തിലാണ് സഞ്ചരിച്ചിരുന്നതും.അതിനെ തുടർന്ന് പിന്നാലെ വ്വന്നിരുന്ന കാറിൽ വീഡിയോ പകർത്തുന്നുണ്ടെന്ന് മനസിലായപ്പോൾ തുടര്‍ന്ന് സുജിത്തും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടന്ന് തടഞ്ഞു നിര്‍ത്തി.

പിന്നാലെ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങള്‍ മായ്ച് കളയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.പിന്നെയും മുന്നോട്ട് നീങ്ങിയതോടെ വീണ്ടും ഭീഷണിപ്പെടുത്താനും പിന്തുടരാനും തുടങ്ങി.ഇതിനെ തുടർന്ന് കാര്‍ ഊന്നുകല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ച്‌ കയറ്റുകയായിരുന്നു.അവിടെ പൊലീസുകാര്‍ പുറത്തേക്ക് ഇറങ്ങി വന്നതോടെ കാറുമായി യുവാക്കള്‍ മുങ്ങി. സുജിത്തും സുഹൃത്തുക്കളും ഊന്നുകല്‍ പൊലീസ് സ്റ്റേഷനിലും മോട്ടോര്‍ വാഹന വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *