Banner Ads

തരൂരിന്റെ പ്രസ്താവനകൾ; കോൺഗ്രസിന് മൗനം, ഇനി പ്രതികരണമില്ല

ഡൽഹി: ശശി തരൂരിന്റെ തുടർച്ചയായ പ്രസ്താവനകളിൽ പ്രതികരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വക്താക്കൾക്ക് നിർദേശം നൽകി.കോണ്‍ഗ്രസ് നേതൃത്വവുമായി ഉരസി നില്‍ക്കുന്ന തരൂര്‍ മോദി സ്തുതി തുടരുന്ന സാഹചര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട് തരൂരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഹൈക്കമാൻഡ് ഉചിതമായ സമയത്ത് നിലപാട് വ്യക്തമാക്കുമെന്നും നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

മോദി സ്തുതി തുടരുന്ന തരൂരിന്റെ നിലപാടിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നുണ്ടെങ്കിലും, ഔദ്യോഗികമായി പ്രതികരണങ്ങൾ ഒഴിവാക്കാനാണ് കോൺഗ്രസ് തീരുമാനം.കോൺഗ്രസ് നേതൃത്വവുമായി ഉരസി നിൽക്കുന്ന തരൂരിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനങ്ങൾ ഉയരുമ്പോഴും, പാർട്ടി ഇതുവരെ നടപടികളിലേക്ക് കടന്നിട്ടില്ല. തരൂരിനോട് വിശദീകരണം തേടണമെന്ന ആവശ്യം ചില നേതാക്കൾ ഉന്നയിക്കുന്നുണ്ടെങ്കിലും, കേന്ദ്ര നേതൃത്വം ഈ വിഷയത്തിൽ മൗനം തുടരുകയാണ്.