Banner Ads

മൂന്നാറിലെ ക്ഷേത്രകവർച്ച; പ്രതികളെ പോലീസ് പിടികൂടി.

ഇടുക്കി: മൂന്നാര്‍ സാന്‍റോസ് നഗര്‍ സ്വദേശി ഗൗതവും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്. ക്ഷേത്രങ്ങളില്‍ നിന്ന് മോഷ്ടിച്ച സ്വർണ്ണം ഗൗതമിന്‍റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തി.കഴിഞ്ഞ മാസമാണ് മൂന്നാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുണ്ടള തിരുമുരുകന്‍ ക്ഷേത്രത്തിലും ദേവികുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അരുവിക്കാട് മാരിയമ്മന്‍ ക്ഷേത്രത്തിലും മോഷണങ്ങള്‍ നടക്കുന്നത്.

ക്ഷേത്രങ്ങളിലെ ഭണ്ടാരങ്ങള്‍ കുത്തിപൊളിച്ച് പണവും ശ്രീ കോവിലിനുള്ളിലെ ഹിഗ്രഹത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണവും പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷണം നടത്തിയത് മൂന്നാര്‍ സാന്‍റോസ് നഗര്‍ സ്വദേശി ഗൗതവും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മൂന്നാര്‍ എസ് എച്ച് ഒ ബിനോദ്കുമാര്‍ ജെയുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടുകയായിരുന്നു.

ഗൗതമിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പ്രതികള്‍ അപഹരിച്ച സ്വര്‍ണ്ണവും കണ്ടെത്തി.പിടിയിലായ ഗൗതം മുമ്പ് മൂന്നാർ ന്യൂ ഗറിലെ ക്ഷേത്രത്തില്‍ നിന്നും സമാനമായ രീതിയില്‍ മോഷണം നടത്തി പിടിയിലായിട്ടുണ്ട്. മോഷ്ടിച്ച പണം പ്രതികള്‍ ചിലവഴിച്ചെന്നും പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ ഗൗതമിനെ റിമാന്‍റ് ചെയ്തു.