ഇടുക്കി:മൂവാറ്റുപുഴ: മൂവാറ്റുപുഴ വെള്ളൂർകുന്നത്ത് ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ ദാരുണമായി മരിച്ചു. വെള്ളൂർകുന്നം മാരിയിൽ ജയൻ (67) ആണ് മരിച്ചത്. സ്കൂട്ടറിൽ ഇടിച്ചശേഷം ലോറി ഇദ്ദേഹത്തിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് 2:54-ഓടെയാണ് അപകടം നടന്നത്. കച്ചേരിത്താഴം ഭാഗത്തുനിന്ന് വരികയായിരുന്ന സ്കൂട്ടറും ടോറസ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ, ടോറസ് ലോറി സ്കൂട്ടറിൽ തട്ടുന്നതും ജയൻ റോഡിൽ വീഴുന്നതും വ്യക്തമായി കാണാം. സ്കൂട്ടറിലുണ്ടായിരുന്ന ജയൻ അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
മൂവാറ്റുപുഴ പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.