വൈത്തിരി: രൂക്ഷമായ ഗതാഗതക്കുരുക്കും വാഹനങ്ങള്‍ കടന്നുപോകുമ്ബോള്‍ ടാറിങ് ഇളകുന്നതുമാണ് ടാറിങ് പ്രവൃത്തികള്‍ താല്‍ക്കാലത്തേക്ക് നിർത്താൻ കാരണമായത്.തുടർന്ന് ചുരത്തില്‍ ഏർപ്പെടുത്തിയിരുന്ന ഭാരവാഹനങ്ങള്‍ക്കുള്ള നിയന്ത്രണവും താല്‍ക്കാലികമായി പിൻവലിച്ചിട്ടുണ്ട്.
അറ്റകുറ്റപ്പണികള്‍ നടക്കുന്ന ദിവസങ്ങളില്‍ രൂക്ഷമായ വാഹനക്കുരുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചുരത്തില്‍ അനുഭവപ്പെട്ടത്. വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതുമൂലം പണികള്‍ പൂർണമായും നടത്താൻ കഴിഞ്ഞില്ല. ചുരം റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സ്ഥലത്ത് പൊലീസ് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിരുന്നില്ലെന്നും പറയുന്നു.
അഞ്ച് ഹെയർപിൻ വളവുകളിലാണ് ദേശീയപാത വിഭാഗം ടാറിങ് ആരംഭിച്ചത്. ഒന്ന്, മൂന്ന്, ആറ്, ഏഴ്, എട്ട് വളവുകളിലെ കുഴികള്‍ ഇതിനകം നികത്തിയിട്ടുണ്ട്. ടാറിങ് പ്രവൃത്തികളാണ് ഇനി നടക്കാനുള്ളത്. അടിവാരത്ത് ചുരം റോഡ് തുടങ്ങുന്ന ഭാഗത്ത് രൂപപ്പെട്ട കുഴിയും അടച്ചു.
ചുരത്തിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായി വലിയ ഭാരവാഹനങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.കോഴിക്കോട്, വയനാട് ജില്ല കലക്ടർമാർ ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കാത്തതാണ് കാരണം. ദേശീയപാത വിഭാഗം അസി. എക്സി.എൻജിനീയർ സബിത, അസി. എൻജിനീയർ എം. സലിം, ഓവർസിയർ ഹബീബ് എന്നിവർ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.