തിരുവല്ല : തമിഴ്നാട്ടിൽ നിന്നും ലോറിയിൽ ചൂളക്കമ്ബ് കയറ്റി കൊണ്ടുവന്ന വാഹനം ചെങ്ങന്നൂർ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുന്നതിനിടെ വടം പൊട്ടിയത്. തുടർന്ന് പൊട്ടിയ ചൂളക്കമ്ബുകൾ റോഡിന്റെ വശത്തെ നടപ്പാതയിലും റോഡിലും വീണു.ആർക്കും പരുക്കില്ല. കുറ്റൂർ തോണ്ടറപാലത്തിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടമെന്ന് പ്രദേശവാസികൾ പറഞ്ഞു.തിരക്ക് നിറഞ്ഞ പാലത്തിൽ പുലർച്ചെ ആയതിനാൽ വലിയ അപകടം ഒഴിവായി തിരുവല്ല പോലിസ് സ്ഥലത്ത് എത്തി വാഹനം മാറ്റുന്നതിന് വേണ്ട നിർദേശം നൽകി.