Banner Ads

പാലക്കാട് സസ്പെൻസ് തുടരുന്നു; ആദ്യഘട്ടത്തിൽ സരിനില്ല, യുഡിഎഫിനെ നോക്കി സിപിഎം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സിപിഎമ്മിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് സംസ്ഥാന സമിതി അംഗീകാരം നൽകി. കുന്നംകുളത്ത് എ സി മൊയ്തീനും മണലൂരിൽ സി രവീന്ദ്രനാഥും വീണ്ടും ജനവിധി തേടും. തൃപ്പൂണിത്തുറയിൽ കെ എൻ ഉണ്ണികൃഷ്ണനും വൈപ്പിനിൽ എം പി ഷൈനിയും മത്സരിക്കും.

പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ എൽഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കൂ. കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി സരിന് സീറ്റ് നൽകിയിട്ടില്ല. പാർട്ടിയിലെ യുവനേതാവ് എം സ്വരാജ് മത്സരിക്കില്ല. നെന്മാറയിൽ കെ പ്രേമനും ആലത്തൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി എം ശശിയും സ്ഥാനാർത്ഥികളാകും.